വെച്ചൂർ: പഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ പാലം അപകടാവസ്ഥയിൽ. ഇരുമ്പു കേഡറിൽ പലകയും കോൺക്രീറ്റ് സ്ലാബുംകൊണ്ട് നിർമിച്ച പാലം ഏതു നിമിഷവും തകരാം. പലകകളും കോൺക്രീറ്റ് സ്ലാബുകളും ജീർണിച്ച് അടർന്ന നിലയിലാണ്. വിദ്യാർഥികളടക്കം നിരവധി കുടുംബങ്ങൾ ഈ പാലത്തെ ആശ്രയിച്ചാണ് മറുകര കടക്കുന്നത്. ഓരോ വർഷവും പാലം നാട്ടുകാരാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
തടിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്ന് അര നൂറ്റാണ്ടിലധികമായി നാട്ടുകാർ ആവശ്യപ്പെടുന്നു. ഏതാനും വർഷം മുമ്പ് സ്കൂളിലേക്കുപോയ ഒമ്പതാം ക്ലാസുകാരൻ പാലത്തിൽനിന്ന് വെള്ളത്തിൽ വീണു.
പിന്നാലെ വന്ന അനന്ദു ദിലീപ് തോട്ടിലേക്ക് എടുത്തുചാടി ഏറെ പണിപ്പെട്ടാണ് വിദ്യാർഥിയെ കരക്കെത്തിച്ചത്. ധീരതക്കു രാഷ്ട്രപതിയുടെ പുരസ്കാരവും അനന്ദുവിന് ലഭിച്ചു.
പിന്നീട് ജനങ്ങളുടെ നിരന്തരാവശ്യത്തെ തുടർന്നാണ് ഇരുമ്പു കേഡറിൽ പലക പാകി കുറ്റമറ്റ പാലം തീർത്തത്. ഗതാഗത യോഗ്യമായ പാലം തീർക്കാൻ അന്ന് കേന്ദ്ര സർക്കാർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. പിന്നീട് 50 ലക്ഷത്തിലധികം അനുവദിച്ചെങ്കിലും നിർമാണം സാങ്കേതികത്വത്തിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.