ദക്ഷിണ ഭവനപദ്ധതി ആറാമത് വീടിന്റെ കട്ടിള വെക്കൽ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കുന്നു
ഈരാറ്റുപേട്ട: കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ദക്ഷിണകേരള ജംഇയ്യതുൽ ഉലമ പ്രഖ്യാപിച്ച 10 ദക്ഷിണ ഭവനങ്ങളിൽ ആറെണ്ണത്തിന്റെ നിർമാണം ആരംഭിച്ചു. നാലെണ്ണത്തിന്റെ നിർമാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് പദ്ധതി രക്ഷാധികാരിയും മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ മുഹമ്മദ് സക്കീർ അറിയിച്ചു.
ഒരുകോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തീകരിച്ച് മൂന്നുമാസങ്ങൾക്കുള്ളിൽ ഗുണഭോക്താക്കൾക്ക് വീട് നൽകും. കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് ഹാളിൽ ചേർന്ന ദക്ഷിണഭവന നിർമാണ പദ്ധതി അവലോകന യോഗം മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.
ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന നേതാക്കളായ സി.എ. മൂസമൗലവി, എം.എം. ബാവാ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, സെയ്ത് മുഹമ്മദ് മൗലവി, നാസർ മൗലവി, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കൂട്ടിക്കൽ ജമാഅത്ത് പ്രസിഡന്റ് അയ്യൂബ് ഖാൻ, ഇമാം സുബൈർ മൗലവി തുടങ്ങിയവർ സംസാരിച്ചു.
ദക്ഷിണ ഭവനനിർമാണം ജംഇയ്യതുൽ ഉലമയുടെ സ്ഥിരംപദ്ധതിയായി തുടരുമെന്നും നിർധനരും ഭവനരഹിതരുമായ മദ്റസ അധ്യാപകർക്ക് മുൻഗണന നൽകുമെന്നും ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.