േമലുകാവ് പൊലീസ് സ്റ്റേഷനിലെത്തിയ ഗൂർഖ ജീപ്പ്
ഈരാറ്റുപേട്ട: ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാൻ കേരള പൊലീസ് വാങ്ങിയ ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ ജീപ്പുകളിലൊന്ന് മേലുകാവ് പൊലീസ് സ്റ്റേഷന് മുറ്റത്തെത്തി.
ജില്ലയില്‍ കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്റ്റേഷനുകള്‍ക്കാണ് നിലവില്‍ ഗൂര്‍ഖ ജീപ്പ് അനുവദിച്ചത്.
ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാം. മുമ്പ് മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനങ്ങള്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഫോഴ്സിന്റെ ഗൂര്‍ഖ 4x4 വാഹനങ്ങള്‍ വാങ്ങുന്നത്. പുറത്തേക്ക് ഉയര്‍ന്നു നില്ക്കുന്ന സ്നോര്‍ക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റാണ്. എപ്പോള്‍ വേണമെങ്കിലും ബോണറ്റ് ഉയരത്തില്‍ വെള്ളത്തിലൂടെ ഓടാന്‍ ഈ സ്നോര്‍ക്കല്‍ തുണയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.