ലിസി സൊബാസ്​റ്റ്യൻ

നികത്താനാവാത്ത നഷ്​ടമായി ലിസിയുടെ വേര്‍പാട്

ഈരാറ്റുപേട്ട: അകാലത്തിൽ വിടപറഞ്ഞ ജില്ല പഞ്ചായത്ത്​ അംഗവും കേരള ജനപക്ഷം സെക്കുലർ സംസ്ഥാന ജന. സെക്രട്ടറിയുമായ ലിസി സെബാസ്​റ്റ്യ​െൻറ വേർപാട് കുടുംബത്തിനെന്നതുപോലെ നാടിനും വലിയ നഷ്​ടം.

രണ്ട് പതിറ്റാണ്ട് നീണ്ട രാഷ്​ട്രീയ ജീവിതത്തിനപ്പുറം ലിസി സെബാസ്​റ്റ്യന് വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. രാഷ്​ട്രീയ വ്യത്യാസമില്ലാതെ നാടി​െൻറ ക്ഷേമ പ്രവർത്തനങ്ങൾക്ക്​ ഡിവിഷനിൽ ഉടനീളം ഓടിയെത്തി.

2000ത്തിൽ പയ്യാനിത്തോട്ടം വാർഡിൽ നിന്നാണ്​​ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. 2010-15 കാലഘട്ടത്തിൽ രണ്ടുവർഷം വൈസ് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015ൽ ജില്ല പഞ്ചായത്തിലേക്കായിരുന്നു മത്സരം. കേരള കോൺഗ്രസി​െൻറ സ്ഥാനാർഥി നിർമല ജിമ്മിയായിരുന്നു എതിരാളി. നിസ്സാര വോട്ടുകൾക്കാണ്​ നിർമലയെ പരാജയപ്പെടുത്തിയത്​.

എക്കാലവും പി.സി. ജോർജിനൊപ്പം അടിയുറച്ച രാഷ്​ട്രീയ ജീവിതമായിരുന്നു ലിസിയുടേത്. ജോസ് കെ.മാണി എം.പി, ആ​േൻറാ ആൻറണി എം.പി, പി.സി. ജോർജ് എം.എൽ.എ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സെബാസ്​റ്റ്യൻ കുളത്തുങ്കൽ, ഡി.സി.സി ജില്ല ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, ജില്ല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്​ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ അന്തിമോപചാരമറിയിക്കാൻ വീട്ടിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.