ബസുകളുടെ മത്സരയോട്ടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസിനുള്ളില്‍ മറിഞ്ഞുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അരുവിത്തുറ പള്ളിക്ക്​ സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ മറിഞ്ഞുവീണത്.

അരുവിത്തുറ സെൻറ്​ ജോര്‍ജ് കോളജ് ഡിഗ്രി വിദ്യാര്‍ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്‌സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരേ പേരിലുള്ള ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിനിടയാക്കിയത്​.

പരിക്കുപറ്റിയ വിദ്യാർഥികളെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ജീനയുടെ കൈക്ക്​ പൊട്ടലുള്ളതായി കണ്ടെത്തി. അഞ്ചുമിനിറ്റ്​ വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നവയാണ് ഈ ബസുകള്‍. സ്വകാര്യ ബസുകളുടെ കുത്തകയായ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Bus race; Two students were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.