വൃക്ഷചികിത്സ നടത്തിയ തിടനാട് ടൗണിലെ വാകമരം

വാകമുത്തശ്ശിയുടെ മുറിവുണക്കാൻ പ്രകൃതിസ്നേഹികൾ ഒത്തുകൂടി

ഈരാറ്റുപേട്ട: കഴിഞ്ഞമാസം ശിഖരങ്ങൾ വെട്ടിമാറ്റിയ തിടനാട് ടൗണിലെ വാകമരത്തിന് നാട്ടുകാരുടെ സഹായത്തോടെ വൃക്ഷായുര്‍വേദ ചികിത്സ നൽകി. പ്രകൃതി സ്‌നേഹികളുടെ നേതൃത്വത്തിലായിരുന്നിത്​. മരത്തി​െൻറ ഉണങ്ങിയ ശിഖരങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നുവെന്ന് കാട്ടിയാണ് തിടനാട് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഭൂരിഭാഗവും മുറിച്ചുനീക്കിയത്.

കോട്ടയം നേച്വര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ ചികിത്സകന്‍ കെ. ബിനുവാണ് ചികിത്സ നല്‍കിയത്.

മീനച്ചില്‍ നദീ സംരക്ഷണ സമിതി, ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, തിടനാട് പരിസ്ഥിതി കര്‍ഷക കൂട്ടായ്മ എന്നീ സംഘടനകള്‍ നേതൃത്വം നൽകി. ഞായാഴ്ച രാവിലെ എട്ടിന്​ ആരംഭിച്ച ചികിത്സ മണിക്കൂറുകളോളം നീണ്ടു. കണ്ടത്തിലെ മണ്ണ്, ചിതല്‍പ്പുറ്റ്, നലമണ്ണ് എന്നിവക്കൊപ്പം നാടന്‍ പശുവി​െൻറ പാല്‍, ചാണകം, നെയ്യ്, കറുത്ത എള്ള്, ചെറുതേന്‍, കദളിപ്പഴം എന്നിവയാണ് മരുന്നുകളിലുള്ളത്. ഇവയെല്ലാം കുഴച്ച് മരത്തില്‍ ഒരാള്‍പൊക്കത്തിൽ തേച്ചുപിടിപ്പിച്ച് തുണിപൊതിഞ്ഞാണ് ചികിത്സ നല്‍കിയത്.

തലമുറക്ക്​ തണലേകിയ മരത്തി​െൻറ ശിഖരങ്ങള്‍ വികസനത്തി​െൻറ പേരില്‍ കഴിഞ്ഞമാസമാണ്​ വെട്ടിമാറ്റിയത്. ചികിത്സക്ക് ആവശ്യമായ തുക വിവിധയിടങ്ങളില്‍നിന്ന്​ സമാഹരിച്ചു. സുനില്‍ വാഴൂര്‍, ഗോപകുമാര്‍ കങ്ങഴ, വിജയകുമാര്‍ ഇത്തിത്താനം, രാജേഷ് കടമഞ്ചിറ, എബി ഇമ്മാനുവല്‍, എസ്. രാമചന്ദ്രന്‍, ടി. സുഭാഷ് തുടങ്ങിയവര്‍ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.