പ്രതീകാത്മക ചിത്രം
പെരുവ: വിരണ്ടോടിയ എരുമ മണിക്കൂറുകളോളം പ്രദേശത്തെ മുൾമുനയിലാക്കി. ഒടുവിൽ നാട്ടുകാർ ചേർന്ന് പിടിച്ചുകെട്ടി. ശനിയാഴ്ച പുലർച്ച കശാപ്പിനായി പെരുവ മാർക്കറ്റിൽ എത്തിച്ച എരുമയാണ് വിരണ്ടോടിയത്.
രാവിലെ മുളക്കുളം വടുകുന്നപ്പുഴ ഭാഗത്തേക്ക് ഓടിയ എരുമ പിന്നീട് വെട്ടുകാട്ടിൽ തട്ട് ഭാഗത്തേെക്കത്തി. അവിടെ മണിക്കൂറുകളോളം ഭീതിപരത്തി ഓടിനടന്നു. സ്ത്രീകളും കുട്ടികളും വീടിനുള്ളിൽ കയറി വാതിലടച്ചിരുന്നു.
വെട്ടുകാട്ടിൽ സിന്ധുവിെൻറ പശുഫാമിൽ കയറിയ എരുമ അവിടെനിന്നും വെകിളിപിടിച്ച് ഓടുകയായിരുന്നു. എരുമയെ പിടിക്കാൻ പിറകെയെത്തിയവരെ ഓടിച്ചു. ഇവർ റബർ മരത്തിൽ കയറി രക്ഷപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വെള്ളൂരിൽനിന്ന് എസ്.ഐ വിജയ പ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.