മു​ത്തോ​ലി ക​വ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ക​ണ്ടെ​യ്​​ന​ർ ലോ​റി

ക​ണ്ടെ​യ്​​ന​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

പാ​ലാ: ഏ​റ്റു​മാ​നൂ​ർ പൂ​ഞ്ഞാ​ർ ഹൈ​വേ​യി​ൽ മു​ത്തോ​ലി ക​വ​ല​യി​ൽ മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നു​ള്ള ക​ണ്ടെ​യ്​​ന​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. മു​ത്തോ​ലി​ക്ക് സ​മീ​പം ഇ​റ​ക്ക​ത്തി​ൽ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

പാ​ലാ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ലോ​റി ക​വ​ല​യി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച​ശേ​ഷം വെ​യ്റ്റി​ങ് ഷെ​ഡും ത​ക​ർ​ത്ത് ബ​ജാ​ജി​ന്റെ സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ണ്ടെ​യ്​​ന​ർ തെ​ന്നി മാ​റി​യെ​ങ്കി​ലും റോ​ഡി​ൽ വീ​ഴാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​നം കു​റ​വാ​യി​രു​ന്ന​തും ര​ക്ഷ​യാ​യി. ലോ​റി​യു​ടെ ഡ്രൈ​വ​ർ​ക്ക് കൈ​ക്ക് ചെ​റി​യ പ​രി​ക്ക് പ​റ്റി.

Tags:    
News Summary - Container lorry involved in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.