കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തി അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്ത് സർവീസ് നടത്തിക്കൊണ്ടിരുന്ന ദീർഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, കൺസഷൻ യഥാർഥ വിദ്യാർഥികൾക്ക് മാത്രമാക്കി നിജപ്പെടുത്തി അവരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, നിസാര കാരണങ്ങൾ പറഞ്ഞ് ബസുടമകളിൽ നിന്ന് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
14 വർഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാർഥികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. 96 വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റ് നിരക്ക് കൊണ്ട് ഒരു ലിറ്റർ ഡീസൽ അടിക്കാനേ തികയൂ. കെ.ബി. ഗണേഷ്കുമാർ മന്ത്രിയായി എത്തിയ ശേഷം കരിനിയമങ്ങളാണ് നടപ്പാക്കുന്നത്. സമരത്തിന്റെ രീതിയും തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയന്റ്സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡന്റ് ജാക്സൻ, സെക്രട്ടറി സുരേഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.