പാലാ: കോട്ടയത്ത് മാത്രമല്ല, പാലായിലും ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞുവീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്. ആരുടെ തലയിലാണ് ഈ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂൺ വീഴേണ്ടതെന്ന് അധികൃതർ പറയണം. സംസ്ഥാന പാതയിലെ കൊട്ടാരമറ്റം ജങ്ഷനിൽ പതിറ്റാണ്ടുകൾ മുമ്പ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ തൂണും ലൈറ്റുകളുമാണ് കാലപ്പഴക്കത്തിൽ ചുവടറ്റ് ഏതുനിമിഷവും നിലംപൊത്താവുന്ന വിധം ചെരിഞ്ഞ് നിൽക്കുന്നത്.
ആഴ്ചകളായി ഇത് കൂടുതൽ ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന ഉയരമുള്ള ഈ ഇരുമ്പുവിളക്ക് തൂൺ എത്രയുംവേഗം സുരക്ഷിതമായി പിഴുതുമാറ്റി ലേലംചെയ്ത് സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് പാസഞ്ചേഴ് അസോയിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ മന്ദിരത്തിന്റെ മുൻഭാഗവും മഴവെള്ളം ഒലിച്ചിറങ്ങി കോൺക്രീറ്റ് തകർന്ന് അടർന്നുവീണുകൊണ്ടിരിക്കുകയാണ്. ഏതുസമയവും കാത്തിരിപ്പുകാർക്കും ബസുകൾക്കും മീതേ അടർന്നു വീഴാവുന്ന ഗുരുതര സാഹചര്യമാണ്. കോർപറേഷന്റെ സിവിൽ വിഭാഗം ഇവിടേക്ക് തിരിഞ്ഞുനോക്കുന്നുപോലുമില്ല. ചുമതലപ്പെട്ട അധികൃതർക്കും കണ്ട ഭാവമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.