ബൈക്ക് യാത്രക്കാരെ കാർ ഇടിച്ചുതെറിപ്പിച്ചു

കോട്ടയം: എം.സി റോഡിൽ ചിങ്ങവനത്ത് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. രണ്ടുപേർക്ക് പരിക്ക്. കൊല്ലം കൊട്ടാരക്കര അഞ്ചൽ നെട്ടയം രാമചന്ദ്രൻ നിവാസിൽ രാജേന്ദ്രൻ (58), സഞ്ജു (24) എന്നിവർക്കാണ് പരിക്കേറ്റത്.

രാജേന്ദ്രനെ ജില്ല ജനറൽ ആശുപത്രിയിലും സഞ്ജുവിനെ മെഡി. കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എം.സി റോഡിൽ മാവിളങ്ങിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

മറ്റു വാഹനങ്ങളെ മറികടന്ന് എത്തിയ കാർ എതിർദിശയിൽ നിന്നെത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് രണ്ടുപേരും വീണത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ 20 മിനിറ്റോളം ഗതാഗതവും തടസ്സപ്പെട്ടു.

Tags:    
News Summary - Bikers were hit by a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.