കോട്ടയം: ക്രിസ്മസ് ദിനത്തിൽ ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണർകാട് കാവുംപടി സ്വദേശി ടി.സി. അരവിന്ദ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12ഓടെ മണർകാടിന് സമീപം മാലം ജംഗ്ഷനിലാണ് സംഭവം.
അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും പത്തടി താഴ്ചയുള്ള തോട്ടിലേക്ക് അരവിന്ദ് വീണു. രാത്രിയായതിനാൽ ആരും സംഭവം അറിഞ്ഞില്ല. ഇന്ന് രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അരവിന്ദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.