ഏറ്റുമാനൂർ: ബാറിന് സമീപം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശി ഗൗതമിനെ (28) യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 25ന് നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപത്ത് വച്ചാണ് ഇവർ സംഘംചേർന്ന് നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ മർദ്ദിച്ചു. പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം.
പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിലിൽ അർജുൻ, അഭിജിത്ത് രാജു, അജിത്കുമാർ, എം.ശ്രീജിത്ത് എന്നിവരെ പിടികൂടിരുന്നു. ഗൗതമിനെ മലമ്പുഴയിൽ നിന്നാണ് പിടികൂടിയത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ പി.സി. സജി, അനീഷ്, ഡെന്നി, അനീഷ്, വി.കെ. സെയ്ഫുദ്ദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.