ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

കോട്ടയം: ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജിൻ്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്.

ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാള്‍ വീട്ടില്‍ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ് പറയുന്നത്. വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിച്ചു. കാറിന്റെ ചില്ലുകള്‍ പൂർണമായും അടിച്ചു തകർത്തു. ഇവർ വിവരമറിയിച്ചതനുസരിച്ച്‌ ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാള്‍ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സംശയം. വയനാട് സ്വദേശി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പുലർച്ചെ മറ്റ് ചില വീടുകളുടെ മുന്നിലെത്തിയും ബഹളം വെച്ചിരുന്നുവെന്നാണ് വിവരം.

Tags:    
News Summary - Attack on doctor's house in Etumanoorli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.