കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിന്‍റെ നേതൃത്വത്തിൽ ജില്ല ഭരണകൂടവും പ്ലാനിങ് ഓഫിസും സംയുക്തമായി വെള്ളിയാഴ്ച നാട്ടകം ഗവ. കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നൽകും. രാവിലെ ഒമ്പത് മുതൽ നാട്ടകം ഗവ. കോളജിലെ പ്രത്യേക കൗണ്ടറിൽ എസ്.എസ്.എൽ,സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഇതിനായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ടെത്തുക. ജോബ് ഫെയറിൽ വൻകിട - ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിങ്, ഐ.ടി, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടിവ് തുടങ്ങിയ മേഖലകളിലെ 62 തൊഴിൽദാതാക്കളിൽനിന്ന് 3000 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. .......................... 'തെളിനീരൊഴുകും നവകേരളം' കാമ്പയിൻ ഉദ്ഘാടനം കോട്ടയം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സമ്പൂർണ ജലശുചിത്വ യജ്ഞം 'തെളിനീരൊഴുകും നവകേരളം', മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി 'ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം' എന്നീ കാമ്പയിനുകളുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് മാമൻ മാപ്പിളഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.