14കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: 14കാരിയെ ബലാത്സംഗം ചെയ്ത്​ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ചക്കാലയില്‍ ജെയ്സണ്‍ ജോര്‍ജിനെയാണ് (26) മുണ്ടക്കയം സി.ഐ എ. ഷൈന്‍കുമാറും സംഘവും പിടികൂടിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ്​ നടപടി. നാലുമാസം മുമ്പ്​ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടന്നിരുന്നു. ഇതിനിടയിലാണ്​ ഇയാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച്​ ബലാത്സംഗം ചെയ്തത്​. രണ്ടാഴ്ചമുമ്പാണ് തീപിടിച്ച്​ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഇയാളുടെ ബുദ്ധിമാന്ദ്യമുള്ള സഹോദരന്‍ പൊലീസ് കസ്റ്റഡിയിലായത്. ഇയാളുടെ മറ്റൊരു സഹോദരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. KTG WBL PEEDANAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.