ഓപറേഷൻ സ്ക്രീൻ: ആദ്യദിനം കുടുങ്ങിയത് 84 വാഹനങ്ങൾ

കോട്ടയം: വാഹനങ്ങളിൽ കാഴ്ച മറക്കുന്ന കൂളിങ്ഫിലിം, കർട്ടൻ തുടങ്ങിയവ നീക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. ജില്ലയിൽ കൂളിങ് ഫിലിം ഒട്ടിച്ച 71 വാഹനങ്ങൾക്കും കർട്ടൻ സ്ഥാപിച്ച 13 വാഹനങ്ങൾക്കുമെതിരെയാണ് ആദ്യദിവസം നടപടിയെടുത്തത്. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് 'ഓപറേഷൻ സ്ക്രീൻ' എന്ന പേരിൽ പരിശോധന നടത്തിയത്. വാഹനങ്ങളിലെ കാഴ്ച മറക്കുന്ന കൂളിങ്ഫിലിം, കർട്ടൻ, എന്നിവക്കെതിരെ കർശന നടപടിയെടുക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശം. നിയമലംഘനം നടത്തുന്നവർക്കെതിരെ ആദ്യതവണ പിഴ ഇൗടാക്കും. ഫിലിം ഒട്ടിച്ചതിന്​​ 250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിങ്​ ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. പരിശോധന തുടങ്ങിയതോടെ കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് ഇവ നീക്കി. ഇത്തരക്കാർക്ക്​ 'ഇളവ്​' അനുവദിച്ചു. വാഹനങ്ങളുടെ ഫോട്ടോ എടുത്ത് ഇ ചെലാൻ വഴിയാണ് പിഴ ഈടാക്കുക. സ്വകാര്യ, സർക്കാർ, അർധ സർക്കാർ വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. പരിശോധന രണ്ടാഴ്ച തുടരും. പരിശോധന സംബന്ധിച്ച വിശദ റിപ്പോർട്ട് ഫെബ്രുവരി ഒന്നിനുമുമ്പ് കൈമാറണം. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്​ പരിശോധന. നേരത്തെ ഉത്തരവുകൾ നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതോടെ വീണ്ടും സുപ്രീംകോടതി പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതി​ൻെറ അടിസ്​ഥാനത്തിലാണ്​ പരിശോധന വീണ്ടും ശക്തമാക്കിയിരിക്കുന്നത്​. പുതിയ വാഹനങ്ങളിലെ 50ശതമാനത്തില്‍ താഴെ കൂളിങ് വരുന്ന ടിൻറഡ് ഗ്ലാസുകള്‍ക്ക് നിയമം ബാധകമല്ല. ഫിലിമുകളും കര്‍ട്ടണുകളും ഉപയോഗിച്ച് 50 ശതമാനത്തിലധികം കാഴ്ച മറയ്ക്കുന്ന കൂളിങ്ങിനാണ് പിഴ ഈടാക്കുന്നത്. സർക്കാർ വാഹനങ്ങൾ അടക്കം പരിശോധിക്കാനാണ്​ നിർദേശമെങ്കിലും പലയിടങ്ങളിലും ഇവർക്ക്​ ഇളവ്​ ലഭിച്ചതായി ആക്ഷേപമുണ്ട്​. അതിനിടെ, പരിശോധനകൾ തുടങ്ങിയതോടെ കൂളിങ് ഫിലിമുകൾ നീക്കാൻ പലരും നെ​ട്ടോട്ടത്തിലാണ്​. ഇത്തരം സ്​ഥലങ്ങളിൽ തിരക്ക്​ അനുഭവപ്പെടുന്നുണ്ട്​. അതേസമയം, ഉച്ചസമയങ്ങളിൽ കർട്ടൻ ഇല്ലാതെ യാത്ര​ െചയ്​താൽ വെയിൽ ദുരിതം സൃഷ്​ടിക്കുമെന്ന പരാതിയുമുണ്ട്​. വെയിൽ അടിക്കുന്നതിനാലാണ്​ കർട്ടൻ അടക്കം സ്​ഥാപിച്ചതെന്ന്​ വാഹനഉടമകൾ പറയുന്നു. ഇത്​ നീക്കിയാൽ ഉച്ചസമയങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്​ഥിതിയുണ്ടാകുമെന്നും ഇവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.