ചെറുമകനെ പീഡിപ്പിച്ച വയോധികന്​ 73 വർഷം കഠിനതടവ്

മുട്ടം (ഇടുക്കി): ചെറുമകനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ 64കാരന്​ 73 വർഷം കഠിന തടവും 1,60,000 രൂപ പിഴയും. ഇടുക്കി ഫാസ്റ്റ്​ ട്രാക്ക്​ സ്​പെഷൽ കോടതി ജഡ്ജി ടി.ജി. വർഗീസാണ്​ ശിക്ഷ വിധിച്ചത്​. 2019ൽ മുരക്കാശ്ശേരി പൊലീസ് അതിർത്തിയിലാണ് കേസിനാസ്പദമായ സംഭവം. പിതാവിനെ രക്ഷിക്കാൻ കൃത്യത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണ വേളയിൽ കൂറുമാറിയിരുന്നു. വിവിധ വകുപ്പുകളിലായി 73 വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. എസ്​.എസ്​. സനീഷ്​ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.