ജില്ലയില്‍ 68 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 68 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 117 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 24 പുരുഷന്മാരും 36 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനുമുകളിലുള്ള 14 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 881 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,46,736 പേര്‍ കോവിഡ് ബാധിതരായി. 4,44,521 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -10, രാമപുരം, ഏറ്റുമാനൂര്‍-6, കാഞ്ഞിരപ്പള്ളി-4, ചിറക്കടവ്, കറുകച്ചാല്‍, മാടപ്പള്ളി-3, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, അതിരമ്പുഴ, തീക്കോയി-2, പാറത്തോട്, ഞീഴൂര്‍, എലിക്കുളം, കരൂര്‍, പാലാ, ചങ്ങനാശ്ശേരി, ഭരണങ്ങാനം, ചെമ്പ്, നീണ്ടൂര്‍, കുറവിലങ്ങാട്, പായിപ്പാട്, വാഴപ്പള്ളി, പനച്ചിക്കാട്, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, തൃക്കൊടിത്താനം, വാഴൂര്‍, തിടനാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുത്തോലി, നെടുംകുന്നം, അകലക്കുന്നം, മാഞ്ഞൂര്‍ -1. യു.ഡി.എഫ്​ ജില്ല നേതൃയോഗം ഇന്ന് കോട്ടയം: കെ-റെയിൽ വിരുദ്ധ തുടർസമരത്തെക്കുറിച്ച് ആലോചിക്കാൻ യു.ഡി.എഫ്​ ജില്ല നേതൃയോഗം ചെവ്വാഴ്ച ഉച്ചക്ക്​ 2.30ന് ഡി.സി.സി ഓഫിസിൽ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.