ഇന്ന് 66 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: ജില്ലയിൽ ചൊവ്വാഴ്ച 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന്​ ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ നാലുകേന്ദ്രങ്ങളിൽ 12 -14 വയസ്സ്, ആറു കേന്ദ്രങ്ങളിൽ 15-18 വയസ്സ് വരെയുള്ള കുട്ടികൾക്കും, 56 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. 12-14 വയസ്സുവരെയുള്ള (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി. 15 വയസ്സ്​ (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ. പാലാ ജനറൽ ആശുപത്രി, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം, മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം. ജില്ലയിൽ 18 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ സാമൂഹക- പ്രാഥമിക- കുടുംബ ആരോഗ്യ ​കേന്ദ്രങ്ങൾ: അറുന്നൂറ്റിമംഗലം, അതിരമ്പുഴ, അയർക്കുന്നം, ബ്രഹ്മമംഗലം, ഇടമറുക്, ഇടയാഴം, ഇടയിരിക്കപ്പുഴ, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂർ, കടപ്ലാമറ്റം, കടുത്തുരുത്തി, കാളകെട്ടി, കല്ലറ, കാണക്കാരി, കറിക്കാട്ടൂർ, കരൂർ, കറുകച്ചാൽ, കാട്ടാമ്പാക്ക്, കൂടല്ലൂർ, കൂട്ടിക്കൽ, കോരുത്തോട്, മാടപ്പള്ളി, മണിമല, മരങ്ങാട്ടുപള്ളി, മറവൻതുരുത്ത്, മൂന്നിലവ്, മുണ്ടക്കയം, നെടുംകുന്നം, ഓണംതുരുത്ത്, പൈക, പായിപ്പാട്, പറത്താനം, പാറത്തോട്, പെരുവ, പൂഞ്ഞാർ , രാമപുരം, സചിവോത്തമപുരം, തലനാട്, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, തിരുവാർപ്പ്, ടി.വി പുരം, വാകത്താനം, വാഴപ്പള്ളി, വെളിയന്നൂർ, വെള്ളാവൂർ, വിഴിക്കത്തോട്, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, കമ്യൂണിറ്റി ഹാൾ പള്ളിക്കത്തോട്, നിലക്കൽ പള്ളിഹാൾ, സെന്‍റ്​ ലാസറസ് പള്ളിഹാൾ, തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.