കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 52 ജീവനക്കാർ അവധിയിൽ

പൊൻകുന്നം: . ഡിപ്പോയിൽ ആകെയുള്ളത്​ 200 ജീവനക്കാരാണ്​. കോവിഡ് ബാധിതരായ 30 പേരും കോവിഡ് ലക്ഷണങ്ങളോടെ പനിയുള്ള 22പേരുമാണ് അവധിയിൽ പ്രവേശിച്ചത്. കോവിഡ് ബാധിതരായ 30 പേരിൽ കണ്ടക്ടർ - 14, ഡ്രൈവർമാർ - ഏഴ്​, മെക്കാനിക്ക് - ഏഴ്, മിനിസ്റ്റീരിയൽ സ്റ്റാഫ് - രണ്ട്​ എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 28 സർവിസുകളാണ് പൊൻകുന്നം ഡിപ്പോയിൽനിന്ന്​ ഓപറേറ്റ് ചെയ്യുന്നത്. ശനിയാഴ്ച 27 സർവിസുകളും നടത്തി. ഒരു പാലാ ബസ് മാത്രമാണ് മുടങ്ങിയത്. ജീവനക്കാർ അധികജോലി ചെയ്യുന്നതുമൂലമാണ് സർവിസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ കഴിയുന്നത്. രോഗബാധിതരായ ജീവനക്കാർക്ക് പുറമേ രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെ എണ്ണം വർധിക്കുന്നത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ സ്ഥിതി തുടർന്നാൽ അടുത്ത ദിവസങ്ങളിൽ ഡിപ്പോയിൽനിന്നുള്ള സർവിസുകൾ വെട്ടിച്ചുരുക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.