ക്രഷർ മേഖലക്ക്​ 500 കോടിയുടെ വായ്പയുമായി കെ.എഫ്.സി

കോട്ടയം: നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നതിന്​ തടയിടാൻ ക്രഷർ മേഖലക്ക്​ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി). ക്വാറി, ക്രഷർ മേഖലയിലെ വിവിധ സംഘടനകളുമായി ഓൺലൈനായി നടത്തിയ ചർച്ചയിൽ കെ.എഫ്.സി സി.എം.ഡി ടോമിൻ ജെ. തച്ചങ്കരിയാണ്​ പദ്ധതി പ്രഖ്യാപിച്ചത്​. 500 കോടി ഇതിനായി അനുവദിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിൽ ശാസ്ത്രീയമായി ക്രഷറുകൾ നടത്താൻ ആവശ്യമായ ആധുനിക യന്ത്രങ്ങൾക്കായാണ്​ വായ്​പ നൽകുന്നത്​. പാരിസ്ഥിതികാനുമതിയും അനുബന്ധ ലൈസൻസുകളുമുള്ള യൂനിറ്റുകൾക്ക് രേഖകൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം തുക ലഭ്യമാക്കും. 20 കോടി വരെയാണ്​ അനുവദിക്കുന്നത്. പ്രോജക്ടി​ൻെറ 66 ശതമാനം വരെ വായ്പ നൽകും. ആവശ്യമുള്ള യൂനിറ്റുകൾക്ക് വർക്കിങ്​ ക്യാപിറ്റൽ വായ്പകൾ അനുവദിക്കും. മറ്റു ക്രഷറുകൾ വാങ്ങാനും തുക അനുവദിക്കും. കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാകുന്നതോടെ നിർമാണസാമഗ്രികളുടെ വിലയിൽ കുറവ് വരുത്തണമെന്നും കെ.എഫ്.സി ക്രഷർ ഉടമകളോട് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.