കൊക്കയാറിൽ ഭവനനിർമാണത്തിന് 44ലക്ഷം

കൊക്കയർ: പഞ്ചായത്തിൽ 23.23കോടി വരുവും 23.12കോടി ചെലവും 11.3ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്​ പ്രസിഡന്‍റ്​ കെ.എൽ. ദാനിയേൽ അവതരിപ്പിച്ചു.ആരോഗ്യം, ശുചിത്വം എന്നിവക്ക് 15,87,000 രൂപ, പൊതു കുടിവെള്ള വിതരണത്തിന് 11 ലക്ഷം, ഭവന നിർമാണം 44 ലക്ഷം, കൃഷി അനുബന്ധ മേഖലക്ക്​ 24,37,000 രൂപയും മൃഗസംരക്ഷണത്തിന് 23,01,000 രൂപയും നീക്കിവെച്ചു. പഞ്ചായത്ത്തല അനുബന്ധ സൗകര്യങ്ങൾക്ക് 45ലക്ഷം, അംഗൻവാടി പോഷകാഹാരത്തിന് 18ലക്ഷം, വെള്ളപ്പൊക്ക നിവാരണത്തിന് 10ലക്ഷം, വിദ്യാഭ്യാസത്തിന് 8.2ലക്ഷം, യുവജനക്ഷേമം, വായനശാല എന്നിവക്ക്​ നാല്​ ലക്ഷം, ലൈഫ് പദ്ധതികൾക്കായി 6.26കോടിയും നീക്കിവെച്ചു. പ്രസിഡന്‍റ്​ പ്രിയ മോഹനൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.