പൊൻകുന്നത്തുനിന്ന്​ 31 ബസുകൾ അധിക സർവിസ്​ നടത്തി

പൊൻകുന്നം: സ്വകാര്യ ബസ് സമരം കണക്കിലെടുത്ത് പൊൻകുന്നം ഡിപ്പോയിൽനിന്ന്​ കെ.എസ്.ആർ.ടി.സി അഞ്ച് അധിക സർവിസുകൾ നടത്തി. വ്യാഴാഴ്ച ഡിപ്പോയിൽനിന്ന് 31 സർവിസാണ് നടത്തിയത്. പണിമുടക്ക് കണക്കിലെടുത്ത് കോട്ടയം-മുണ്ടക്കയം റൂട്ടിൽ മൂന്ന്​ സർവിസും പാലാ-പൊൻകുന്നം റൂട്ടിൽ രണ്ട്​ അധിക സർവിസും ഇതിൽ ഉൾപ്പെടും. സാധാരണയുള്ള ചെയിൻ സർവിസുകളിൽ പാലാ-പൊൻകുന്നം അഞ്ച്​ ബസും പൊൻകുന്നം-പുനലൂർ രണ്ട്​ ബസും സർവിസ് നടത്തി. മലയോര മേഖലകളായ കോരുത്തോട്, പുഞ്ചവയൽ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.