കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നിർമിച്ചുനൽകുന്ന ദക്ഷിണ ഭവനങ്ങളുടെ താക്കോൽദാനം ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് മുണ്ടക്കയം സി.എസ്.ഐ ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് താക്കോൽ കൈമാറും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയാണ് പ്രദേശത്ത് ആദ്യമായി 10 വീടുകൾ നിർമിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എട്ട് വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. നിർധനർക്കുള്ള ഭവനനിർമാണ ധനസഹായം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കൈമാറും. തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ദക്ഷിണ റിഹാബ് സെന്‍ററിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പാലേയേറ്റിവ് കെയർ, കൗൺസലിങ് സെന്‍റർ എന്നിവയുടെ പ്രഖ്യാപനം ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്‍റ് മുത്തുക്കോയ തങ്ങൾ നിർവഹിക്കും. ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും ഭവന നിർമാണ പദ്ധതി ചെയർമാനുമായ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.എ. മൂസ മൗലവി, രക്ഷാധികാരികളായ മുഹമ്മദ് നദീർ മൗലവി, മുഹമ്മദ് സക്കീർ, സ്വാഗതസംഘം ചെയർമാൻ ഇ.എ. അബ്ദുന്നാസിർ മൗലവി, കൺവീനർ വെച്ചൂച്ചിറ നാസിർ മൗലവി, കുമ്മനം ത്വാഹ മൗലവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.