നാലുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക്​ 21 വർഷം തടവ്​

മുട്ടം (ഇടുക്കി): നാലുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം തടവും 3.81 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദിനെയാണ്​ തൊടുപുഴ പോക്‌സോ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണം. ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും രക്ഷാകർതൃത്വത്തിലുള്ള കുട്ടിയോടുള്ള ലൈംഗികാതിക്രമത്തിനുമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ മൊത്തം തടവ്​ 15 വർഷമായി കുറയും. നാലുവയസ്സുകാരന്‍റെ സഹോദരൻ ഏഴ്​ വയസ്സുകാരൻ, അരുൺ ആനന്ദിന്‍റെ ക്രൂര മർദനമേറ്റ്​ മരിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. ചിത്രം: TDG102 prathi Arun Anand പ്രതി അരുൺ ആനന്ദിനെ കോടതിയിലേക്ക്​ കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.