ചങ്ങനാശ്ശേരി: 2022-23 സാമ്പത്തികവര്‍ഷത്തില്‍ . കാര്‍ഷികമേഖല, ആരോഗ്യമേഖല, സമ്പൂര്‍ണ ഭവനപദ്ധതി, വിദ്യാഭ്യാസം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. 14.93 കോടി ചെലവും 86.50 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ആനി രാജുവാണ് അവതരിപ്പിച്ചത്. പ്രസിഡന്‍റ് കെ.ഡി. മോഹനന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കാര്‍ഷിക മേഖലക്കും മൃഗസംരക്ഷണത്തിനും ബജറ്റിൽ മുന്‍തൂക്കം നല്‍കി. ഉല്‍പാദന മേഖലയില്‍ ആകെ 1.38 കോടി വകയിരുത്തി. കാര്‍ഷിക വിളകള്‍, പാടശേഖര സംരക്ഷണം, കുളങ്ങളുടെ സംരക്ഷണം, മൃഗസംരക്ഷണം ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ക്കായിട്ടാണ് തുക വകയിരുത്തിയിട്ടുള്ളത്. ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തി എല്ലാവര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിനായി 70 ലക്ഷം രൂപയും വകയിരുത്തി. സാമൂഹികക്ഷേമ പദ്ധതിക്ക് 39 ലക്ഷം രൂപ വകയിരുത്തി. വൃദ്ധരുടെ ക്ഷേമം, ഭിന്നശേഷിയുള്ളവരുടെ ക്ഷേമം, ആശ്രയ പദ്ധതി എന്നിവക്കാണ് തുക അനുവദിച്ചത്. പട്ടികജാതി വിഭാഗത്തിന്‍റെ പുരോഗതി ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി. പട്ടികജാതി മേഖലയില്‍ ആകെ 30 ലക്ഷം രൂപ വകയിരുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി 33 ലക്ഷം രൂപ വകയിരുത്തി. സ്ത്രീകളുടെ വരുമാന വർധന ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ക്കും ക്ഷേമത്തിനുമാണ് തുക വകയിരുത്തിയിട്ടുള്ളത്. ആരോഗ്യമേഖലയിലെ വികസനം ലക്ഷ്യമാക്കി ആകെ 42.50 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യസ മേഖലയില്‍ ആകെ 15 ലക്ഷം രൂപ വകയിരുത്തുന്നു. സ്‌കൂളുകള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായിട്ടാണ് തുക വകയിരുത്തിയത്. പശ്ചാത്തല മേഖലയില്‍ ആകെ 1.05 കോടി വകയിരുത്തി. റോഡുകള്‍ക്ക് 50 ലക്ഷം രൂപയും ഊര്‍ജമേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. കുത്തിയിരുപ്പ് സമരം നടത്തി ചങ്ങനാശ്ശേരി: അംഗൻവാടി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ മുഴുവന്‍ ശമ്പളവും ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ അംഗൻവാടി ജീവനക്കാര്‍ പണിമുടക്കി. മാടപ്പള്ളി ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. 2020ലെ ബജറ്റില്‍ അംഗൻവാടി ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ശമ്പളവര്‍ധന ഉടന്‍ നടപ്പാക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖാപിച്ച ഇന്‍സെന്‍റിവ് ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആന്‍റണി കുന്നുപുറം ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് സണ്ണി എത്തയ്ക്കാട് അധ്യക്ഷതവഹിച്ചു. ജോമോന്‍ മാത്യു കുളങ്ങര, പി.എച്ച്. അഷ്‌റഫ്, ടി.എം. ജോര്‍ജ്, ജെസിമോള്‍ ജേക്കബ്, ഉഷാകുമാരി, ഏലിയാമ്മ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.