പാലാ: സംസ്ഥാന ബജറ്റിൽ അന്തീനാട് മേലുകാവ് മേജർ ഡിസ്‌ട്രിക്‌ട് റോഡിൽ കുരിശുങ്കൽ പാലം അപ്രോച്ച് റോഡ് സംരക്ഷണഭിത്തി നിർമാണം, മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണസംഘം പുനരുദ്ധാരണവും ഉൾപ്പെടെ വിവിധ വകുപ്പുകളിലായി പാലാ മണ്ഡലത്തിലെ 14 പദ്ധതികൾക്ക് അനുമതി. രണ്ടുകോടി രൂപയുടെ കുരിശുങ്കൽ പാലം അപ്രോച്ച് റോഡ് സംരക്ഷണഭിത്തി പദ്ധതിക്ക് ഒരുകോടിയും രണ്ട് കോടിയുടെ മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണസംഘം പുനരുദ്ധാരണത്തിന് 40 ലക്ഷവും അനുവദിച്ചു. ഇലവീഴാപ്പൂഞ്ചിറയിൽ സിനി സ്‌റ്റുഡിയോയും ഗെസ്‌റ്റ് ഹൗസും, ഇലവീഴാപ്പൂഞ്ചിറ -ഇല്ലിക്കൽക്കല്ല് ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് റോപ്‌വേ, പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം, ടൂറിസം കേന്ദ്രമായ ഇല്ലിക്കൽകല്ലിൽ ഡോർമിറ്ററി സൗകര്യത്തോടുകൂടിയ യാത്രിനിവാസ്, മേവട സർക്കാർ എൽ.പി.എസ് മന്ദിരം പുനർനിർമാണം, കൊല്ലപ്പള്ളിയിൽ പുതിയ 110 കെ.വി സബ്‌സ്‌റ്റേഷൻ, ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാനപാതയിൽ കൊട്ടാരമറ്റം ജങ്‌ഷനിൽ ഫ്ലൈഓവർ, ഭരണങ്ങാനം -ഇടമറ്റം -തിടനാട് റോഡ്, മേലുകാവ് -പെരുങ്ങാലി വടക്കൻമേട് റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ റീടാറിങ്, മുത്തോലി -ഇടയാറ്റ് ഗണപതിക്ഷേത്രം റോഡിൽ പാലം, കടനാട് പുളിച്ചമാക്കൽ പാലം, ചേർപ്പുങ്കൽ -മുത്തോലി -ഭരണങ്ങാനം സമാന്തരറോഡ് ഒന്നാംഘട്ട നിർമാണം എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.