മൂലമറ്റത്ത്​ ജനറേറ്റർ തകരാർ; ​വൈദ്യുതി ഉൽപാദനം 130 മെഗാവാട്ട്​ കുറയും

മൂലമറ്റം: തകരാറിനെത്തുടർന്ന്​ മൂലമറ്റം ജലവൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററി​ൻെറ പ്രവർത്തനം നിർത്തി​െവച്ചു. ജനറേറ്ററി​ൻെറ സ്‌ഫെറിക്കൽ വാൽവിനോട്​ ചേർന്ന റബർ സീലാണ് തകരാറിലായത്. ഇതുവഴി വെള്ളം പുറത്തേക്ക് ചീറ്റിയതോടെ ജനറേറ്റർ പ്രവർത്തനം നിർത്തുകയായിരുന്നു. വാൽവി​ൻെറ മധ്യഭാഗത്ത്​ കണ്ടെത്തിയ ചോർച്ച പരിഹരിക്കാൻ ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ്​ കരുതുന്നത്​. ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫെറിക്കൽ വാൽവി​ൻെറ ഭാഗമായ സീലിന് സമീപത്ത്​ നേരിയ ചോർച്ച കണ്ടെത്തിയത്. കഴിഞ്ഞ വർഷം പുതുതായി സ്ഥാപിച്ച സ്​ഫെറിക്കൽ വാൽവിലാണ് തകരാർ. ഇത് പരിഹരിക്കാൻ കമ്പനി അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലയത്തിൽ ഒരു ജനറേറ്റർ പ്രവർത്തനം നിലച്ചതോടെ വൈദ്യുതി ഉൽപാദനത്തിൽ 130 മെഗാവാട്ടി​ൻെറ കുറവുണ്ടാകും. 130 മെഗാവാട്ട് വീതം ഉൽപാദനശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റം നിലയത്തിലുള്ളത്. ഒരു ജനറേറ്ററി​ൻെറ പ്രവർത്തനം നിർത്തിവെച്ചാലും മഴക്കാലമായതിനാൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പുറം വൈദ്യുതി എത്തിച്ച് കുറവ് പരിഹരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.