Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:07 AM GMT Updated On
date_range 26 Nov 2021 12:07 AM GMTമൂലമറ്റത്ത് ജനറേറ്റർ തകരാർ; വൈദ്യുതി ഉൽപാദനം 130 മെഗാവാട്ട് കുറയും
text_fieldsbookmark_border
മൂലമറ്റം: തകരാറിനെത്തുടർന്ന് മൂലമറ്റം ജലവൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിൻെറ പ്രവർത്തനം നിർത്തിെവച്ചു. ജനറേറ്ററിൻെറ സ്‌ഫെറിക്കൽ വാൽവിനോട് ചേർന്ന റബർ സീലാണ് തകരാറിലായത്. ഇതുവഴി വെള്ളം പുറത്തേക്ക് ചീറ്റിയതോടെ ജനറേറ്റർ പ്രവർത്തനം നിർത്തുകയായിരുന്നു. വാൽവിൻെറ മധ്യഭാഗത്ത് കണ്ടെത്തിയ ചോർച്ച പരിഹരിക്കാൻ ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫെറിക്കൽ വാൽവിൻെറ ഭാഗമായ സീലിന് സമീപത്ത് നേരിയ ചോർച്ച കണ്ടെത്തിയത്. കഴിഞ്ഞ വർഷം പുതുതായി സ്ഥാപിച്ച സ്‌ഫെറിക്കൽ വാൽവിലാണ് തകരാർ. ഇത് പരിഹരിക്കാൻ കമ്പനി അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലയത്തിൽ ഒരു ജനറേറ്റർ പ്രവർത്തനം നിലച്ചതോടെ വൈദ്യുതി ഉൽപാദനത്തിൽ 130 മെഗാവാട്ടിൻെറ കുറവുണ്ടാകും. 130 മെഗാവാട്ട് വീതം ഉൽപാദനശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റം നിലയത്തിലുള്ളത്. ഒരു ജനറേറ്ററിൻെറ പ്രവർത്തനം നിർത്തിവെച്ചാലും മഴക്കാലമായതിനാൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പുറം വൈദ്യുതി എത്തിച്ച് കുറവ് പരിഹരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story