വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

പാലാ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ​ വാടകക്ക്​ താമസിച്ച അയർക്കുന്നം തെക്കേമഠത്തിൽ സോനു രാജനെയാണ്​ (29) പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. 2020 മുതൽ സോനുവും പരാതിക്കാരിയും ഭാര്യഭർത്താക്കന്മാരായി താമസിച്ചു വരുകയായിരുന്നു. ഇക്കാലത്ത്​ പ്രതി പലപ്പോഴായി പരാതിക്കാരിയിൽനിന്ന്​ മൂന്നു പവനിലധികം ആഭരണങ്ങളും അഞ്ചു ലക്ഷത്തിലധികം രൂപ പണമായും കൈക്കലാക്കിയിരുന്നു. ഏപ്രിലിൽ പരാതിക്കാരിയുടെ അടുത്തുനിന്ന്​ മുങ്ങിയ ഇയാൾ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.