കോട്ടയം: കെ.എം. മാണിയുടെ ഓര്‍മകളിൽ നിറഞ്ഞ് തിരുനക്കര മൈതാനം. അദ്ദേഹത്തിന്‍റെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന കെ.എം. മാണി സ്മൃതി സംഗമത്തിൽ പങ്കാളികളായി വൻ ജനാവലി. കേരള കോൺഗ്രസ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് തയാറാക്കിയ കെ.എം. മാണിയുടെ ചിത്രത്തിന് മുന്നില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്. കെ. മാണി എം.പി പുഷ്പാര്‍ച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിന് തുടക്കമായി. കെ.എം. മാണിയുടെ സ്‌നേഹത്തിന് അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നുവെന്ന് ജോസ്.കെ.മാണി പറഞ്ഞു. രാഷ്ട്രീയമോ, ജാതിമത വ്യത്യാസങ്ങളോ, ആശയഭേദങ്ങളോ ആ സ്‌നേഹത്തിന് തടസ്സമായില്ല. അതിന് തെളിവാണ് തിരുനക്കരയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പുഷ്പം അര്‍പ്പിച്ചു.രാഷ്ട്രീയത്തിന് അതീതമായി കെ.എം. മാണിയെന്ന നേതാവിനെ അനുസ്മരിക്കാനാണ് ചടങ്ങ് ഒരുക്കിയതെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു ചീഫ് വിപ്പ് പ്രഫ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എം.പി, എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, കോട്ടയം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സംസ്ഥന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും, സംസ്ഥാന കമ്മിറ്റി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. വിവിധ രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌കാരിക-ആത്മീയ രംഗത്തെ പ്രമുഖരും ആദരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരും കൂട്ടമായി കെ.എം. മാണിയുടെ ഓർമ പുതുക്കാൻ തിരുനക്കരയിലേക്കെത്തി. പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു ഇവരുടെ മടക്കം. പൂക്കളും കെ.എം. മാണിയുടെ ഓര്‍മകളുണര്‍ത്തുന്ന ചിത്രങ്ങളുമായാണ് പലരുമെത്തിയത്. വേദിയിൽ കെ.എം. മാണിയുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളും പ്രദർശിപ്പിച്ചു. കെ.എം. മാണിയുടെ അന്ത്യയാത്രയുടെയും പ്രസംഗങ്ങളുടെയും ദൃശ്യങ്ങള്‍ വേദിയില്‍ തെളിഞ്ഞപ്പോള്‍ പലരും കണ്ണീരണിഞ്ഞു. ഞായറാഴ്ച മുതല്‍ 15 വരെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും കാരുണ്യ ഭവനം നിര്‍മിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതാതു ജില്ലാ കമ്മിറ്റികള്‍ക്കാകും ഇതിന്‍റെ ചുമതല. പടം - DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.