കോട്ടയം: പൊതുപ്രവർത്തന കാലഘട്ടങ്ങളിൽ തനിക്ക് ലഭിച്ച അവസരങ്ങൾ ഉപയോഗിച്ച് കർഷകരെ കൈപിടിച്ചുയർത്തിയ നേതാവായിരുന്നു കെ.എം. മാണിയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. അദ്ദേഹം കർഷകർക്ക് എക്കാലവും കൈത്താങ്ങായിരുന്നു. യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന കെ.എം. മാണി മുന്നണിക്കും കേരള കോൺഗ്രസിനും മാർഗദർശിയാണെന്നും ജോസഫ് പറഞ്ഞു. കെ.എം. മാണിയുടെ മൂന്നാം ചരമവാർഷികദിനമായ ശനിയാഴ്ച അദ്ദേഹത്തിന്‍റെ കബറിടത്തിങ്കൽ പാർട്ടി നേതാക്കൾക്കൊപ്പം പുഷ്പചക്രം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വർക്കിങ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, നേതാക്കളായ ഇ.ജെ. ആഗസ്തി, സജി മഞ്ഞക്കടമ്പിൽ, കൊട്ടക്കര പൊന്നച്ചൻ, ഗ്രേസമ്മ മാത്യു, എം.പി. ജോസഫ്, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ജെയ്സൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, ജേക്കബ് എബ്രാഹം, ജോർജ് പുളിങ്കാട്, മത്തച്ചൻ പുതിയിടത്തുചാലിൽ, എബ്രാഹം തോമസ്, തങ്കച്ചൻ മണ്ണുശ്ശേരി, ബിനു ചെങ്ങളം, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ബാബു മുകാലാ,നോയൽ ലൂക്ക് എന്നിവർ പങ്കെടുത്തു. KTG JOSEPH കെ.എം. മാണിയുടെ കബറിടത്തിങ്കൽ പുഷ്പചക്രം സമർപ്പിക്കുന്ന പി.ജെ. ജോസഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.