തറേപ്പടിയില്‍ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​

കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ തറേപ്പടിയില്‍ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കറുകച്ചാലില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ സ്വകാര്യബസിനെ മറികടക്കുകയായിരുന്ന കാര്‍ ഏതിരെവന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഈ കാര്‍ ബസിന്‍റെ മുന്‍വശത്തും ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറോളം ഗതാഗതം മുടങ്ങി. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മാറ്റി. പടം വാഴൂര്‍ റോഡില്‍ തറേപ്പടിയില്‍ കാര്‍ ബസില്‍ ഇടിച്ചുകയറിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.