ലളിതഗാനം അത്ര ലളിതമല്ല, സംഘാടകർക്കും ആസ്വാദകർക്കും

പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ കെ.പി.എ.സി ലളിത നഗറിൽ നിറഞ്ഞ സദസ്സിന് മുന്നിൽ നടന്ന ലളിതഗാന മത്സരം മത്സരാർഥികളുടെ ബാഹുല്യംകൊണ്ട് സംഘാടകർക്കും ആവർത്തന വിരസതകൊണ്ട് ആസ്വാദകർക്കും ബുദ്ധിമുട്ടായി. രാവിലെ ആരംഭിച്ച പെൺകുട്ടികളുടെ മത്സരത്തിൽ 89 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇവരുടെ മത്സരം തീർന്നപ്പോൾതന്നെ രാവേറെയായി. പിന്നീടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെയും ആൺകുട്ടികളുടെയും മത്സരം ആരംഭിച്ചത്. ഇതിൽ ആൺകുട്ടികളുടെ മത്സരം രാത്രി ഏറെ വൈകിയും തുടരുകയാണ്. എന്നാൽ, കേൾവിക്കാരും മത്സരാർഥികളും ഏറെയുള്ള ലളിതഗാന മത്സരം കുട്ടികളുടെ സ്വരവൈവിധ്യമൊഴിച്ചു നിർത്തിയാൽ അങ്ങേയറ്റം ആവർത്തന വിരസമാകുന്നതായാണ് വിലയിരുത്തൽ. പ്രകൃതിയും ജീവിതവും പരിഷ്കാരങ്ങളും കടന്നുവരാത്ത ലളിതഗാനങ്ങൾ കേവല ഹൈന്ദവ പുരാണങ്ങളുടെ വർണനകൾ മാത്രമായെന്ന് കവി ചന്ദ്രമോഹൻ റാന്നി പ്രതികരിച്ചു. ലളിതഗാനമെന്നാൽ രാധാകൃഷ്ണ സങ്കൽപങ്ങൾക്ക് പുറത്തുകടക്കാൻ കഴിയാത്ത ഗാനശാഖയാണെന്ന് ഇവയെ വിലയിരുത്തുന്ന പണ്ഡിതർപോലും കരുതുന്നുവെന്ന ആക്ഷേപം ചില മത്സരാർഥികളും ഉന്നയിച്ചു. ചിത്രം : PTG KALA 117 CATHOLICATE നിറഞ്ഞ സദസ്സിൽ നടക്കുന്ന ലളിതഗാന മത്സരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.