കലോത്സവത്തിൽ ഇത്തവണയും അപ്പീലിന്​ കുറവില്ല

പത്തനംതിട്ട: എം.ജി കലോത്സവത്തിൽ ഇത്തവണയും അപ്പീൽ ബഹളം. ഏഴ് അപ്പീലുകളാണ് നിലവിലുള്ളത്. തിരുവാതിര രണ്ട്, ഭരതനാട്യം രണ്ട്, സ്കിറ്റ് ഒന്ന്, ഓട്ടൻതുള്ളൽ, വിൻഡ് ഇൻസ്ട്രുമെന്റ് ഒന്ന് എന്നിങ്ങനെ ഏഴ് അപ്പീലുകളാണുള്ളത്. ഒന്നും രണ്ടും സ്ഥാനത്തിനായിട്ടാണ് അപ്പീൽ പോയിരിക്കുന്നത്. മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയുടെ വിധി തടഞ്ഞിട്ടും ഉണ്ട്. ഒരേ കോളജിൽനിന്ന് രണ്ട് മത്സരാർഥികൾ പങ്കെടുത്തതിനെച്ചൊല്ലി കോടതിയിൽ കേസ് പോയിട്ടുള്ളതിനാൽ ഈ രണ്ട് മത്സരങ്ങളുടെയും വിധി പുറത്തുവന്നിട്ടില്ല. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ വിധി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.