വാർഷികവും യാത്രയയപ്പും

കറുകച്ചാൽ: എൻ.എസ്.എസ് ഗവ. എൽ.പി സ്കൂൾ 105ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. 21 കുട്ടികളിൽനിന്ന് 121 കുട്ടികളിലേക്ക് ആറുവർഷം കൊണ്ടെത്തിച്ച സ്കൂളിന് മികവിന് അംഗീകാരമായി പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് പ്രഖ്യാപിച്ചു. വിരമിക്കുന്ന അധ്യാപിക ഗീത നൈനാന് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്കിൽ, കെ. ജയപ്രസാദ്, ഷീല പ്രസാദ്, ബാലഗോപാലൻ നായർ, പ്രഫ. പി.എം. രാമക്കുറുപ്പ്, എം. റസീന, എൻ.ജി. കൃഷ്ണൻകുട്ടി, സി.കെ. ബ്രജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.