പൊൻകുന്നം: ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സി.പി.എം ലോക്കൽ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. പൊൻകുന്നം ലോക്കൽ കമ്മിറ്റി പൊൻകുന്നത്ത് സംഘടിപ്പിച്ച ധർണ സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ. സി.കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വാഴൂർ ഏരിയ കമ്മിറ്റി അംഗം ഐ.എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്‍റെ തൊഴിലാളിശ്രേഷ്ഠ പുരസ്കാരം നേടിയ തൊഴിലാളി നവാസിന് സി.കെ. ജോസഫ് ഉപഹാരം നൽകി. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബി. ഗൗതം, ലോക്കൽ കമ്മിറ്റി അംഗം വി.ഡി. രജികുമാർ എന്നിവർ സംസാരിച്ചു. KTL VZR 5 CPM ചിത്രവിവരണം സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ വാഴൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ. സി.കെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.