ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ലേഡീസ് ഹോസ്റ്റലിൽ രാത്രി ഏർപ്പെടുത്തിയിരുന്ന സമയ പരിധി ഒഴിവാക്കി. കോളജ് അധികൃതരും പി.ടി.എയും ചേർന്ന് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സമയപരിധി ഒഴിവാക്കിയത്. രാത്രി 9.30നകം വിദ്യാർഥിനികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ, വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ മാത്രം സമയപരിധി നിശ്ചയിച്ചതിനെതിരെ വിദ്യാർഥികൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. വർഷങ്ങളായി ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും സമയപരിധി എടുത്തുകളയാൻ അധികൃതർ തയാറായില്ല. തുടർന്ന്, കഴിഞ്ഞദിവസം കോളജ് യൂനിയൻ ചെയർപേഴ്സൻ ചാരുലതയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് സമയപരിധി നീക്കം ചെയ്തത്. ലേഡീസ് ഹോസ്റ്റലിലെ രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തെങ്കിലും സമയപരിധി കഴിഞ്ഞ് പുറത്ത് പോകുന്നതിനോ പ്രവേശിക്കുന്നതിനോ പ്രാധാന്യമുള്ള കാര്യമാണോയെന്ന് ഉറപ്പുവരുത്തിയ ശേഷമേ അനുമതി നൽകൂവെന്ന് കോളജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.