കഞ്ചാവ് പൊതികളുമായി നാലുപേര്‍ പിടിയില്‍

കറുകച്ചാല്‍: കഞ്ചാവ് പൊതികളും ബീഡികളുമായി നാലു യുവാക്കളെ കറുകച്ചാല്‍ പൊലീസ് പിടികൂടി. മാമ്പതി സ്വദേശികളായ വെള്ളപ്ലാക്കല്‍ അച്ചു രാജി (22), പി.കെ. വിഷ്ണു പച്ചിലമാക്കല്‍ (22), മണിമുറിയില്‍ വിഷ്ണു വേണു (20) വെള്ളാപ്പള്ളിയില്‍ അഖില്‍ ആനന്ദ് (23) എന്നിവരെയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കറുകച്ചാല്‍ സി.ഐ ഋഷികേശന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാമ്പതി ഭാഗത്തുനിന്ന്​ നിര്‍ത്തിയിട്ട കാറിനുള്ളിൽനിന്ന് കഞ്ചാവ് വലിക്കുകയായിരുന്ന ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന്​ രണ്ടുപൊതി കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. എ.എസ്.ഐ എം.രാജഗോപാല്‍, റെജി ജോണ്‍, പി.ടി. ദയാലു, വിനീത് ആര്‍.നായര്‍, വി.ആര്‍ പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.