ഈരയിൽക്കടവ് ബൈപാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

കോട്ടയം: ഈരയിൽക്കടവ് ബൈപാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഒരിടവേളക്കുശേഷമാണ് വീണ്ടും ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത്. റോഡിന്‍റെ മധ്യഭാഗത്തായാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. നേരത്തേ ഇവിടെ റോഡരികിൽ നിരന്തരമായി സാമൂഹികവിരുദ്ധർ മാലിന്യം തള്ളിയിരുന്നു. റോഡിൽ വെളിച്ചമില്ലാതിരുന്നത്​ ഇവർക്ക്​ അനുഗ്രഹമായിരുന്നു. ഇതോടെ വഴിവിളക്കുകൾ സ്ഥാപിച്ചു. ഇതോടെ ഇവിടെ മാലിന്യം തള്ളുന്നത്​ കുറഞ്ഞിരുന്നു. ഇതിനിടെയാണ്​ കഴിഞ്ഞദിവസം അർധരാത്രിക്കുശേഷം റോഡിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയിരിക്കുന്നത്​. ഇത്​ പ്രഭാത സവാരിക്കാർക്കടക്കം കടുത്ത ദുരിതമാണ്​ സമ്മാനിച്ചത്​. പ്രദേശത്ത്​ ദുർന്ധവും അനുഭവപ്പെട്ടു. നടുറോഡിൽ മാലിന്യം തള്ളുന്ന സംഘത്തെക്കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോറിക്കുപിന്നിൽ കണ്ടെയ്‌നറിടിച്ചു കോട്ടയം: എം.സി റോഡിൽ ചൂട്ടുവേലിയിൽ വാഹനാപകടം. നിർത്തിയിട്ട ലോറിക്ക്​ പിന്നിൽ കണ്ടെയ്‌നറിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ച 1.45 ഓടെയായിരുന്നു അപകടം. കോഴികളുമായെത്തിയ ലോറി ബ്രേക്ക് ഡൗണായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കോഴികളെ ലോറിയിൽനിന്ന്​ മാറ്റിയിരുന്നു. കൊച്ചിയിൽനിന്ന്​ കോട്ടയം ഭാഗത്തേക്ക്​ ലോഡുമായി വന്ന കണ്ടെയ്‌നർ ലോറി ഇതിന്​ പിന്നിൽ ഇടിക്കുകയായിരുന്നു​.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നിരങ്ങിനീങ്ങിയ ലോറി സമീപത്തെ ദിശാബോർഡും തകർത്തു. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.