ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസല്ലെന്നുമുള്ള സതീശന്റെ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വട്ടപ്പള്ളിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ഐ.എന്‍.ടി.യു.സി പതാകയുമേന്തി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് തൊഴിലാളികളോട് മാപ്പ് പറയുകയോ അല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് പുറത്തുപോവുകയോ വേണമെന്ന് ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗവും കോണ്‍ഗ്രസ് നേതാവുമായ പി.പി. തോമസ്, ഐ.എന്‍.ടി.യു.സി ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുമായ ജോമോന്‍ കുളങ്ങര, എ. നാസര്‍, കെ.വി. മാര്‍ട്ടിന്‍, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരായ പി.പി. ഷാജി, തങ്കച്ചന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നൽകി. KTG CHR 6 INTUC വി.ഡി. സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.