ഇരവികുളം ദേശീയോധ്യാനം തുറന്നു

മൂന്നാര്‍: ഓൺലൈൻ ബുക്കിങ് തുടങ്ങിയ ആദ്യദിവസം രാജമലയിലെത്തിയത് 1046 സന്ദർശകർ. ആദ്യദിവസം പത്ത് ട്രിപ്പുകൾ നടത്തി ബഗ്ഗി കാറും വിജയമായി. വരയാടുകളുടെ പ്രജനന കാലം പ്രമാണിച്ച് അടച്ചിട്ടിരുന്ന ഇരവികുളം നാഷനല്‍ പാര്‍ക്ക് ഏപ്രിൽ ഒന്നിനാണ് തുറന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍ക്ക് അടച്ചത്. സഞ്ചാരികള്‍ക്കായി വിപുലമായ സൗകര്യങ്ങളോടെയാണ് പാര്‍ക്ക് വീണ്ടും തുറക്കുന്നത്. സമ്പൂര്‍ണമായി ഡിജിറ്റലാകുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ പാര്‍ക്കിലെ പ്രവേശനം ഓണ്‍ലൈനിലൂടെയാക്കിയിട്ടുണ്ട്. നേരത്തേ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കായിരുന്നു പാര്‍ക്കില്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍, സാങ്കേതികമായ തകരാറുകള്‍ ഒന്നാം ദിവസം സഞ്ചാരികള്‍ക്ക് അല്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. വൈബ്‌സൈറ്റിലെ പിഴവുകള്‍ മൂലമായിരുന്നു ഇത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഇത് പരിഹരിച്ച് സഞ്ചാരികള്‍ക്ക് എല്ലാ വിധത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓൺലൈൻ ബുക്കിങ്ങ്​ ആരംഭിച്ചതറിയാതെ എത്തിയവർക്ക് അഞ്ചാം മൈലിൽ വെച്ച് ഓൺലൈനിൽ ബുക്ക്​ ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സഹായം നൽകി. പുതിയ പരീക്ഷണമായ ബഗ്ഗികാർ പത്ത് സർവിസുകൾ നടത്തി. ഒരു ട്രിപ്പിന് 500 രൂപയാണ് നിരക്ക്. ഭിന്നശേഷിക്കാരായവരെയും വയോധികരായവരെയും ലക്ഷ്യം വെച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷവും പുതുതായി പിറന്ന വരയാടിന്‍കുട്ടികളുടെ എണ്ണം നൂറിനോട് അടുത്താണ്. ചിത്രം 1 രാജമലയിലെ ബഗ്ഗി കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.