പാലാ: കെ-റെയില്‍ പദ്ധതി കേരളത്തിന്റെ സാമ്പത്തിക, സാമൂഹികരംഗത്തെ തകര്‍ക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ജനങ്ങളുടെ യാത്രസൗകര്യങ്ങളെയും കാര്‍ഷികമേഖലയെയും തകര്‍ക്കുന്ന പദ്ധതിയുടെ സാമൂഹികാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പാലായില്‍ നടത്തിയ കെ-റെയില്‍ വിരുദ്ധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ബിജു പുന്നത്താനം, എ.കെ. ചന്ദ്രമോഹനന്‍, അഡ്വ. എ.എസ്. തോമസ്, കൗണ്‍സിലര്‍മാരായ മായ രാഹുല്‍, വി.സി. പ്രിന്‍സ്, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, തലപ്പലം പഞ്ചയത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വിജയകുമാര്‍ തിരുവോണം, അഡ്വ. ജയദീപ്, കെ.ടി. തോമസ്, രാജു കൊക്കോപ്പുഴ, പി.എന്‍.ആര്‍. രാഹുല്‍, മാത്യുക്കുട്ടി കണ്ടത്തിപറമ്പില്‍, തോമസുകുട്ടി നെച്ചിക്കാടന്‍, ഗോപിനാഥന്‍ നായര്‍ ഇടക്കാട്ടില്‍, ജോമോന്‍, ബിജു കുന്നത്തേട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.