എസ്.പി.സിയെ സ്വാഗതംചെയ്ത് അറബ് ലോകം

​കോട്ടയം: ഇടുക്കിയിലെ രാജാക്കാട് പ്രവർത്തനമാരംഭിച്ച എസ്.പി.സി ലിമിറ്റഡ് ജൈവകൃഷിയിൽ വിപ്ലവം രചിച്ച്​ അറബ് ലോകത്ത്. യു.എ.ഇയിലെ മലയാളി കൂട്ടായ്മയുടെ അഭ്യർഥനയെ തുടർന്നാണ് യു.എ.ഇയിൽ ജൈവകൃഷി നടത്താനുള്ള പദ്ധതിയുമായി എസ്.പി.സി ദുബൈയിലെത്തിയത്. ജി.സി.സി രാജ്യങ്ങളിലെ മരുഭൂമിയെ രണ്ടുവർഷംകൊണ്ട് കേരള മോഡൽ മണ്ണിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയുമായാണ് എസ്.പി.സി എത്തിയിരിക്കുന്നതെന്ന് യു.എ.ഇ സർക്കാർ പ്രതിനിധികളും ദുബൈ കോർപറേഷൻ പ്രതിനിധികളും മലയാളി കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ എസ്.പി.സി ചെയർമാൻ എൻ. ആർ. ജയ്മോൻ പറഞ്ഞു. ജീവനുള്ള മണ്ണ് സൃഷ്ടിക്കുകയും അതിലൂടെ ജൈവകൃഷി ചെയ്ത്​ തദ്ദേശീയ ഭക്ഷ്യോൽപാദനമാണ് ജി.സി.സി രാജ്യങ്ങളിൽ ലക്ഷ്യമിടുന്നത്. കുവൈത്തിലെ ബെയാൻ പാലസിൽ 10 കിലോമീറ്റർ ചുറ്റളവിൽ ഇതിനകംതന്നെ എസ്.പി.സി നേതൃത്വത്തിൽ ജൈവകൃഷി ആരംഭിക്കാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചതായി സി.ഇ.ഒ പി.പി. മിഥുൻ അറിയിച്ചു. യു.എ.ഇ സർക്കാറും എസ്.പി.സിയും ചേർന്ന്​ ജൈവകൃഷി നടപ്പാക്കാൻ ആവശ്യമായ കാര്യങ്ങളിൽ ചർച്ചകൾ നടന്നുവരുകയാണെന്ന് എസ്.പി.സി മാനേജിങ്​ ഡയറക്ടർ റിയാസ് കടവത്ത് പറഞ്ഞു. KTL spc -MUST എസ്.പി.സിക്ക്​ ദുബൈയിൽ നൽകിയ സ്വീകരണത്തിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.