കൺമുന്നിൽ വെള്ളം പാഴാകുന്നു; അനങ്ങാതെ ചങ്ങനാശ്ശേരി നഗരസഭ

ചങ്ങനാശ്ശേരി: നഗരസഭ അധികൃതരുടെ കൺമുന്നിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നഗരസഭ കാര്യാലയത്തിന്‍റെ പ്രവേശനകവാടത്തിന് സമീപമാണ് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായിപ്പോകുന്നത്. നഗരസഭയുടെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴാണ് നഗരമധ്യത്തിൽ ശുദ്ധജലം പാഴാകുന്നത്​. നഗരസഭ കെട്ടിടത്തിനു മുന്നിലൂടെ ലിറ്റർ കണക്കിന് വെള്ളമാണ് പെരുന്ന വരെ ഒഴുകിയെത്തുന്നത്. ഇതോടെ റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. റോഡിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളിവെള്ളം തെറിക്കുന്നതിനും ഇടയാക്കുന്നു. നേരത്തേ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി, അടുത്തിടെയാണ്​ റീടാർ ചെയ്​തത്​. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കവാടത്തിന് മുന്നിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി താൽ​ക്കാലികമായി മണ്ണിട്ട് മൂടിയ നിലയിലാണ്. KT L CHR 1 pipe ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.