മൂലമറ്റം: മൂലമറ്റം വെടിവെപ്പ് സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്താൻ പൊലീസ് തയാറാകണമെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.എൽ. ജോസഫ് ആവശ്യപ്പെട്ടു. ഫിലിപ്പ് മാർട്ടിൻ വെടിവെപ്പ് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടില്ല. ഫിലിപ് മാർട്ടിനും മാതാവ് ലിസിക്കും ക്രൂരമർദനമാണ് അന്നേ ദിവസം ഏറ്റിട്ടുള്ളത്. ഇതിൻമേൽ ലിസി പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. നാട്ടുകാരാണ് ഫിലിപ്പിനെ ആക്രമിച്ചതെന്ന വ്യാപക പ്രചാരണം ബി.ജെ.പി കേന്ദ്രങ്ങൾ അഴിച്ചുവിടുകയാണ്. ബി.ജെ.പി നേതാക്കളും പ്രവർത്തകരും തട്ടുകടയിൽവെച്ച് നടത്തിയ അക്രമത്തെത്തുടർന്നാണ് വെടിവെപ്പ് ഉൾപ്പെടെ ഉണ്ടായത്. ഫിലിപ്പിനെ മർദിച്ചവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആദ്യവെടിവെപ്പ് നടത്തിയത്. രണ്ടാമത് ഒരാൾ മരിക്കാനിടയായ വെടിവെപ്പ് നടന്നത് മാതാവിനെയും ഫിലിപ്പിനെയും ക്രൂരമായി മർദിച്ചതിനാലും വാഹനം ഉൾപ്പെടെ തല്ലിത്തകർത്തതിനെ തുടർന്നുമാണെന്ന് നാട്ടുകാർ പറയുന്നു. അക്രമികൾക്ക് കൂട്ടുനിൽക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കരുതെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.