മൂന്നാർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവിന്‍റെ മൃതദേഹവുമായി നാട്ടുകാർ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം ഭയന്ന് ഓഫിസ് പൂട്ടി വനപാലകർ സ്ഥലം വിട്ടു. ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബാബുവിന്റെ മൃതദേഹവുമായി വൈകീട്ട് അഞ്ചിനാണ് നാട്ടുകാർ ചിന്നക്കനാൽ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ എത്തിയത്. ഓരോ മരണം സംഭവിക്കുമ്പോഴും വാഗ്ദാനം നൽകുന്നതല്ലാതെ നടപടി സ്വീകരിക്കാൻ വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് പരാതി. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ നടത്തിയ സമരത്തെ തുടർന്ന് വനം വകുപ്പ് നൽകിയ ഉറപ്പുകളിൽ ഒന്നുപോലും പാലിച്ചിട്ടില്ലത്രേ. ജനവാസകേന്ദ്രങ്ങളുടെ അതിരുകളിൽ കിടങ്ങ് നിർമാണം, വൈദ്യുതി വേലി സ്ഥാപിക്കൽ, മരിക്കുന്നവരുടെ അവകാശികൾക്ക് മതിയായ നഷ്ടപരിഹാരം എന്നിവയായിരുന്നു ഉറപ്പുകൾ. ബുധനാഴ്ച വൈകീട്ട് നാലു മുതൽ ജനങ്ങൾ ഫോറസ്റ്റ് ഓഫിസിന്‍റെ പരിസരത്തേക്ക് എത്തിത്തുടങ്ങി. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം അഞ്ചിന് ചിന്നക്കനാലിൽ എത്തിച്ചു. പിന്നീട് മൃതദേഹം ഫോറസ്റ്റ് സ്റ്റേഷന് മുന്നിലുള്ള റോഡിൽവെച്ച് ഇരുനൂറോളം വരുന്ന നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. ഈ സമയം ഓഫിസ് പൂട്ടി ഉദ്യോഗസ്ഥർ സ്ഥലം വിട്ടു. ഇതോടെ നാട്ടുകാർ കൂടുതൽ പ്രകോപിതരായി. രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ചേർന്നാണ് നാട്ടുകാരെ ശാന്തരാക്കിയത്. ശാന്തൻപാറ, രാജാക്കാട്, ദേവികുളം സ്റ്റേഷനുകളിൽനിന്ന് വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ഥിതി രൂക്ഷമായതോടെ ദേവികുളം റേഞ്ച് ഓഫിസർ അരുൺ, മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ്, പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എം. ശ്രീകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ആർ. ജയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ചിത്രം 1 ബാബുവിന്‍റെ മൃതദേഹവുമായി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സമരം ചെയ്യുന്ന നാട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.