കോട്ടയം: കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ. കേരളത്തിന് ബാധ്യതയാകുന്ന സിൽവർലൈൻ പദ്ധതി നിർത്തിവെക്കുക, കേരള വികസനം നിയോലിബറൽ നയങ്ങളിലൂടെ അല്ല, മറിച്ച് ഉൽപാദന മേഖലയുടെ പുനഃസംഘാടനത്തിലൂടെയെന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനതലത്തിൽ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടതു പ്രവർത്തകരെയും സമാന ചിന്താഗതിയുള്ളവരെയും ഉൾപ്പെടുത്തി കൺവെൻഷനുകൾ നടത്തും. ജപ്പാനിൽ ദശകങ്ങൾക്കു മുമ്പേ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും യന്ത്രസാമഗ്രികളുമാണ് സിൽവർ ലൈനുവേണ്ടി സർക്കാർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തു മാത്രമായി വേറിട്ടുനിൽകുന്ന റെയിൽവേ പദ്ധതികളല്ല കേരളത്തിനാവശ്യം. ഇത് തിരിച്ചറിഞ്ഞ് രാജ്യത്തിന്‍റെ ഇതര മേഖലകളുമായി ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖല മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. ദിലീപ്, കോട്ടയം ജില്ല സെക്രട്ടറി സി.എസ്. രാജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.