മൂന്നാറിലെ നിർമാണ നിയന്ത്രണം മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച്

മൂന്നാറിലെ നിർമാണ നിയന്ത്രണം മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച് വിവേചനപരമല്ലെന്ന്​ കലക്ടർ​ ഷീ​ബ ജോ​ർ​ജ് ഹൈകോടതിയിൽ സ്വന്തം ​േലഖകൻ കൊ​ച്ചി: കേ​ര​ള ഭൂ​പ​തി​വ്​ ച​ട്ട​പ്ര​കാ​രം പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ൽ വാ​ണി​ജ്യ സ്വ​ഭാ​വ​ത്തി​ലു​ള്ള നി​ർ​മാ​ണം അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് മൂ​ന്നാ​റി​ലെ എ​ട്ട്​ വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് എ​ൻ.​ഒ.​സി ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർ ഹൈ​കോ​ട​തി​യി​ൽ. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ഭൂ​മി​യും ഭൂ​പ​തി​വ്​ ച​ട്ട​പ്ര​കാ​രം ന​ൽ​കി​യ​താ​ണ്. മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക സ്വ​ഭാ​വം പ​രി​ഗ​ണി​ക്കു​മ്പോ​ൾ മൂ​ന്നാ​റി​ലെ വി​ല്ലേ​ജു​ക​ളി​ൽ പ​ട്ട​യ​ഭൂ​മി​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ വി​വേ​ച​ന​പ​ര​മ​ല്ലെ​ന്ന്​ ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ്​ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് ഉ​ത്ത​ര​വി​ലൂ​ടെ മൂ​ന്നാ​റി​ലെ എ​ട്ട്​ വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ക​ല​ക്ട​ർ എ​ൻ.​ഒ.​സി ന​ട​പ്പാ​ക്കി​യ​തി​നെ​തി​രെ അ​തി​ജീ​വ​ന പോ​രാ​ട്ട വേ​ദി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. ഹ​ര​ജി സ​മാ​ന​മാ​യ മ​റ്റു ഹ​ര​ജി​ക​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ മാ​റ്റി. മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ, വെ​ള്ള​ത്തൂ​വ​ൽ, പ​ള്ളി​വാ​സ​ൽ, ആ​ന​വി​ര​ട്ടി, ബൈ​സ​ൺ​വാ​ലി, ആ​ന​വി​ലാ​സം വി​ല്ലേ​ജു​ക​ളി​ലാ​ണ്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി പ​ട്ട​യ​ത്തി​ൽ പ​റ​യു​ന്ന ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ നി​യ​മ​പ്ര​കാ​രം സാ​ധ്യ​മ​ല്ല. ഹൈ​കോ​ട​തി​യും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ്​ അ​ട​ക്കം സ​മീ​പ വി​ല്ലേ​ജു​ക​ളി​ൽ കൃ​ഷി​ഭൂ​മി രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തും പ​ട്ട​യ​ഭൂ​മി വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും വ്യാ​പ​ക​മാ​ണ്. പ​ട്ട​യ​ഭൂ​മി​യു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ ക​ല​ക്ട​റും ആ​ർ.​ഡി.​ഒ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. നി​യ​ന്ത്ര​ണം ന്യാ​യ​വും സം​സ്ഥാ​ന​ത്തി​ന്റെ താ​ൽ​പ​ര്യ​ത്തി​ന് ഗു​ണ​ക​ര​വു​മാ​ണ്. ടൂ​റി​സം, അ​നു​ബ​ന്ധ ബി​സി​ന​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഈ ​വി​ല്ലേ​ജു​ക​ൾ​ക്ക് ഒ​രു​പോ​ലെ പ്രാ​ധാ​ന്യ​മു​ണ്ട്. ഹൈ​കോ​ട​തി​യു​ടെ​യും സ​ർ​ക്കാ​റി​ന്റെ​യും ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കും മൂ​ന്നാ​റി​ലെ ഭൂ​മി കൈ​യേ​റി​യ​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​ന​ധി​കൃ​ത​മെ​ന്ന്​ ആ​രോ​പ​ണ​മു​ള്ള ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ 2022 ജ​നു​വ​രി 18ന്​ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​തെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.